Connect with us

National

ആള്‍ക്കൂട്ടം ആനക്കൂട്ടത്തെ പ്രകോപിപ്പിച്ചു; ഒരാളെ ആന ചവിട്ടിക്കൊന്നു

Published

|

Last Updated

ദിസ്പുര്‍ | അസമിലെ നുമാലിഗഡില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന ആനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ശാന്തരായി റോഡ് മുറിച്ചു കടക്കുകയായിരുന്ന ആനക്കൂട്ടത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ആനകളിലൊന്ന് യുവാവിനെ ചവിട്ടിക്കൊല്ലുകയായിരുന്നു. പസ്‌കല്‍ മുണ്ട എന്ന യുവാവാണ് മരിച്ചത്. ഇയാളെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രവീണ്‍ കസ്വാന്‍ എന്ന ഐ എഫ് എസ് ഉദ്യോഗസ്ഥന്‍ ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചു

മൊറോംഗി തേയില എസ്റ്റേറ്റിന് സമീപം എന്‍.എച്ച്- 39ല്‍ ആണ് സംഭവം. റോഡ് മുറിച്ച് കടക്കുകയായിരുന്നു ആനകളുടെ കൂട്ടം. തേയില എസ്റ്റേറ്റിലെ തൊഴിലാളികളും ചില നാട്ടുകാരും ചേര്‍ന്ന് ആനക്കൂട്ടത്തെ പരിഭ്രാന്തരാക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ബൈക്കിന്റെ ഹോണ്‍ മുഴക്കിയും ആര്‍ത്തുവിളിച്ചുമായിരുന്നു പ്രകോപനം .മുന്നില്‍ പോയ ആനകള്‍ ഇതൊന്നും ശ്രദ്ധിക്കാതെ റോഡ് മുറിച്ചു കടന്നുപോയി. എന്നാല്‍ അവസാനം എത്തിയ ആന ആള്‍ക്കൂട്ടത്തിന് നേരെ പാഞ്ഞടുക്കുകയുമായിരുന്നു. ആനയുടെ വരവ് കണ്ട് ആളുകള്‍ ഓടി മാറിയെങ്കിലും ഓട്ടത്തിനിടെ വീണു പോയ ആളെ ആന ചവിട്ടിക്കൊലപ്പെടുത്തിയ ശേഷം കാടുകയറുകയായിരുന്ന

---- facebook comment plugin here -----

Latest