Connect with us

Techno

സാംസങ് ഗാലക്‌സി നോട്ട് 20 സ്മാര്‍ട്ട് ഫോണ്‍; ഇന്ത്യയില്‍ 22,000 രൂപ കിഴിവ്

Published

|

Last Updated

ന്യൂഡല്‍ഹി | സാംസങ് ഗാലക്‌സി നോട്ട് 20 സ്മാര്‍ട്ട് ഫോണിന്റെ 8 ജിബി റാം, 256 ജിബി റോം മോഡലിന് 22,000 രൂപയുടെ കിഴിവ് കമ്പനി പ്രഖ്യാപിച്ചു. ഇതോടെ സ്മാര്‍ട്ട് ഫോണിന്റെ വില 54,999 രൂപയായി കുറഞ്ഞു. ഓണ്‍ലൈന്‍, ഓഫ്ലൈന്‍ സ്റ്റോറുകളില്‍ ഫോണ്‍ പുതുക്കിയ വിലയില്‍ ലഭ്യമാണ്. സാംസങ് ഗാലക്‌സി നോട്ട് 20 സ്മാര്‍ട്ട് ഫോണിന്റെ ഇന്ത്യന്‍ വിപണിയിലെ വില 76,999 രൂപയായിരുന്നു. ആമസോണ്‍ ഇന്ത്യ, ഫ്ളിപ്പ്കാര്‍ട്ട്, ഓഫ്‌ലൈന്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവയിലൂടെ ഡിവൈസ് സ്വന്തമാക്കാവുന്നതാണ്.

സാംസങ് ഗാലക്‌സി നോട്ട് 20 സ്മാര്‍ട്ട് ഫോണില്‍ 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1,080ഃ2,400 പിക്‌സല്‍) സൂപ്പര്‍ അമോലെഡ് ഫ്ളാറ്റ് ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 20: 9 ആസ്പക്ട് റേഷ്യോയുമുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865, എക്‌സിനോസ് 990 എസ് ഒ സി എന്നീ രണ്ട് പ്രോസസര്‍ ഓപ്ഷനുകളില്‍ ഡിവൈസ് ലഭ്യമാണ്. 8 ജിബി റാം, 256 ജിബി വരെ സ്റ്റോറേജ്, ട്രിപ്പിള്‍ റിയര്‍ കാമറ, 12 മെഗാപിക്സല്‍ മെയിന്‍ സെന്‍സര്‍, 12 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഷൂട്ടര്‍, മുന്‍വശത്ത് സെല്‍ഫികള്‍ക്കും വീഡിയോ കോളിങിനുമായി 10 മെഗാപിക്സല്‍ സെല്‍ഫി കാമറ സെന്‍സര്‍ എന്നിവയെല്ലാം ഫോണിന്റെ സവിശേഷതകളാണ്.

5ജി, 4ജി എല്‍ടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.0, ജിപിഎസ് / എ-ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്ന നിരവധി കണക്ടിവിറ്റി ഓപ്ഷനുകളും ഡിവൈസിലുണ്ട്. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 4,300 എംഎഎച്ച് ബാറ്ററി എന്നിവ സാംസങ് ഗാലക്‌സി നോട്ട് 20 യുടെ പ്രത്യേകതകളാണ്.

Latest