National
ബസവരാജ ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ ഉച്ചക്ക്

ബെംഗളൂരു | കര്‍ണാടകയില്‍ ബസവരാജ ബൊമ്മെ അടുത്ത മുഖ്യമന്ത്രി. നിലവില്‍ ആഭ്യന്തര മന്ത്രിയാണ് അദ്ദേഹം. മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവെച്ച ഒഴിവിലേക്കാണ് ബൊമ്മെയെ തിരഞ്ഞെടുത്തിരിക്കുന്നത്. ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. സത്യപ്രതിജ്ഞ നാളെ നടക്കും. യെദ്യുരപ്പ പ്രതിനിധീകരിക്കുന്ന സംസ്ഥാനത്തെ പ്രബല സമുദായിക വിഭാഗമായ ലിംഗായത് പ്രതിനിധിയാണ് ബസവരാജ ബൊമ്മെയും. യെദ്യൂരപ്പയുടെ അടുത്ത അനുനായിയാണ്.
2008 ല്‍ ബി ജെ പിയില്‍ ചേര്‍ന്ന ഇദ്ദേഹത്തിന്റെ പിതാവ് എസ് ആര്‍ ബൊമ്മെയും കര്‍ണാടക മുഖ്യമന്ത്രിയായിട്ടുണ്ട്.മന്ത്രിസഭ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന അതേ ദിവസമാണ് യെദ്യൂരപ്പ രാജിവച്ചത്.
---- facebook comment plugin here -----