Connect with us

Ongoing News

ഹോക്കിയില്‍ സ്‌പെയിനിനെ തകര്‍ത്ത് ഇന്ത്യ

Published

|

Last Updated

ടോക്യോ ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ കരുത്തരായ സ്‌പെയിനിനെ 3-0ത്തിന് തകര്‍ത്ത് ക്വാര്‍ട്ടര്‍ പ്രതീക്ഷ കാത്ത് ഇന്ത്യ. രൂപീന്ദര്‍ പാല്‍ സിംഗ് ഇന്ത്യക്കായി രണ്ട് തവണ വല ചലിപ്പിച്ചപ്പോള്‍ സിമ്രാന്‍ജീത് സിംഗിന്റെ വകയായിരുന്നു ഇന്ത്യയുടെ മൂന്നാം ഗോള്‍. ഗോളുകള്‍ മടക്കാന്‍ സ്‌പെയിന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും മികച്ച സേവുകള്‍ പുറത്തെടുത്ത മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് ഇന്ത്യയുടെ രക്ഷനായി മാറുകയായിരുന്നു.

14-ാം മിനിറ്റില്‍സിമ്രന്‍ജിത്തിലൂടെയാണ് ഇന്ത്യ ഗോള്‍ വേട്ട തുടങ്ങിയത്. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് രൂപീന്ദര്‍ ലീഡ് ഉയര്‍ത്തി. 51-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെ രൂപീന്ദര്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു.

ആസ്ത്രിലേയക്കെതിരായ മത്സരത്തിലെ തോല്‍വിയില്‍ പാഠം ഉള്‍ക്കൊണ്ടാണ് ഇന്ത്യ സ്‌പെയിനിനെതിരെ ഇറങ്ങിയത്. രണ്ടാമത്തെയും മൂന്നാമത്തെയും ക്വാര്‍ട്ടറുകളില്‍ പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയാണ് കളിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളില്‍ നിന്നും ഇന്ത്യ ആറുപോയന്റ് സ്വന്തമാക്കി.നിലവില്‍ പൂള്‍ എ പോയന്റ് പട്ടികയില്‍ ആസ്‌ത്രേലിയക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനെ 3-2 എന്ന സ്‌കോറിന് കീഴടക്കിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ആസത്രേലിട്രേലിയയോട് 7-1 എന്ന സ്‌കോറിന് തോല്‍ക്കുകയായിരുന്നു. അവസാന മത്സരത്തില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് ക്വാര്‍ട്ടര്‍ ഉറപ്പാകും.

Latest