Connect with us

National

അസം - മിസോറം അതിര്‍ത്തി സംഘര്‍ഷം: മിസോറാം പോലീസിന്റെ വെടിവെപ്പില്‍ ആറ് അസം പോലീസുകാര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി | അസം – മിസോറം അതിര്‍ത്തി സംഘര്‍ഷം തുടരവെ സംസ്ഥാന അതിര്‍ത്തിയില്‍ മിസോറം പോലീസ് നടത്തിയ വെടിവെപ്പില്‍ അസം പൊലീസിലെ ആറ്‌പേര്‍ മരിച്ചു. വെടിവെപ്പില്‍ നിരവധി നാട്ടുകാര്‍ക്കും പരുക്കേറ്റു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്.

മിസോറാം അതിര്‍ത്തിയിലെ ചില നിര്‍മ്മാണങ്ങള്‍ അസം സര്‍ക്കാര്‍ പൊളിച്ചുനീക്കിയതിന് പിന്നാലെയാണ് സംസ്ഥാ അതിര്‍ത്തികളില്‍ തര്‍ക്കം തുടങ്ങിയത്. പ്രശ്‌ന പരിഹാരത്തിനായി ഇരുസംസ്ഥാന മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രണ്ട് ദിവസം മുമ്പ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം സ്ഥിതി വീണ്ടും വിഷളാവുകയും അതിര്‍ത്തിയില്‍ സംഘര്‍ഷം മൂര്‍ച്ചിക്കുകയുമായിരുന്നു.

Latest