Connect with us

Kerala

സംസ്ഥാനത്ത് വാക്‌സിന്‍ സ്റ്റോക്ക് തീര്‍ന്നു; പല ജില്ലകളിലും നാളെ വാക്‌സിനേഷന്‍ മുടങ്ങും: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ കൊവിഡ് വാക്സിന്‍ സ്റ്റോക്കു തീര്‍ന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് . സ്‌റ്റോക്ക് തീര്‍ന്ന സാഹചര്യത്തില്‍ പല ജില്ലകളിലും നാളെ വാക്‌സിനേഷന്‍ ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. കൂടുതല്‍ വാക്‌സിന്‍ എത്തിക്കാന്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വയനാട്, കാസര്‍കോട് ജില്ലകളില്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഒന്നാം ഡോസ് 100 ശതമാനം നല്‍കി. വയനാട്ടില്‍ 2,72,333 പേര്‍ക്കും കാസര്‍കോട്ട് 3,50,648 പേര്‍ക്കും വാക്സിന്‍ നല്‍കി. ഈ രണ്ടു ജില്ലകളിലും 45 വയസ്സിനു മുകളിലുള്ള ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കു കൂടി വാക്സിന്‍ നല്‍കമെന്നും മന്ത്രി പറഞ്ഞു. ഈ മാസം 18ന് ശേഷം സംസ്ഥാനത്തിനു കുറച്ച് അധികം വാക്സിന്‍ ലഭിച്ചിരുന്നു. വാക്സിന്‍ ലഭിക്കുന്നതിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍നിന്നു നല്‍കുന്നുണ്ടായിരുന്നു. ഈ ആഴ്ച വാക്സിന്‍ കിട്ടിയതിന്റെ തോത് അനുസരിച്ച് നല്ല രീതിയില്‍ വാക്സിന്‍ വിതരണം ചെയ്യാനായെന്നും മന്ത്രി പറഞ്ഞു.

മൂന്നാം തരംഗവും, പ്രായമായവരുടെ ജനസംഖ്യ കണക്കിലെടുത്ത് ആഗസ്റ്റ് മാസത്തിനുള്ളില്‍ കേരളത്തിന് 60 ലക്ഷം ഡോസ് വാക്‌സിന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. 30 ലക്ഷം ഡോസ് വാക്‌സിന്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 22 ലക്ഷവും രണ്ടാം ഡോസുകാര്‍ക്ക് വേണ്ടി വരുന്നതില്‍ 8 ലക്ഷം പേര്‍ക്കേ പുതുതായി ആദ്യ ഡോസ് നല്‍കാനാകു

Latest