Connect with us

Business

650 മില്യണ്‍ ഡോളര്‍ ആസ്തി; ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയലും

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിപണിയിലെ ഒരു ശതമാനം വരുന്ന സമ്പന്നര്‍ക്കിടയിലാണ് ദീപീന്ദറിന്റെയും സ്ഥാനം. ഇദ്ദേഹത്തിന്റെ സ്വകാര്യ മൂല്യം ഏകദേശം 100 കോടി ഡോളറാണെന്നാണ് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സൊമാറ്റോയിലെ മാത്രം 4.7 ശതമാനം ഓഹരിയാണ് ദീപീന്ദറിനുള്ളത്. ബ്ലൂംബെര്‍ഗ് മഹാകോടീശ്വര സൂചിക പ്രകാരം ഏകദേശം 650 മില്യണ്‍ ഡോളര്‍ (48,000 കോടിയോളം രൂപ) ആസ്തിയുണ്ട്. ഓഹരി വിപണിയില്‍ സൊമാറ്റോയുടെ മൂല്യത്തില്‍ 66 ശതമാനം കുതിച്ചു ചാട്ടമുണ്ടായതാണ് സൊമാറ്റോ ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനവും, ഉടമയായ ഗോയലും ഒറ്റ രാത്രി കൊണ്ട് അതിസമ്പന്നന്മാരുടെ പട്ടികയില്‍ ഇടം നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

2008-ല്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് സംരംഭമായ സൊമാറ്റോ ഇന്ന് രാജ്യത്തിനും അന്താരാഷ്ട്ര നിലയിലും പ്രചോദനം നല്‍കുന്ന വലിയ സ്ഥാപനമായി മാറിയിരിക്കുകയാണ്. ശ്രദ്ധാകേന്ദ്രമായ ഭക്ഷണ വിതരണ സേവനങ്ങള്‍, ഭക്ഷണ ശാലകളെക്കുറിച്ചുള്ള ശിപാര്‍ശകള്‍, ടേബിള്‍ ബുക്കിംഗുകള്‍ എന്നീ സേവനങ്ങളാണ് സൊമാറ്റോ നല്‍കുന്നത്. എന്നാല്‍, ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ ബഹുദൂരം പിന്നിലാണ് ഇപ്പോഴും ദീപീന്ദര്‍ ഗോയലിന്റെ സ്ഥാനം.

Latest