Connect with us

Ongoing News

നാവ് കടും മഞ്ഞ; അപൂര്‍വരോഗം ബാധിച്ച് പന്ത്രണ്ടുകാരന്‍

Published

|

Last Updated

ന്യൂഡല്‍ഹി | രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അപൂര്‍വ രോഗം ബാധിച്ച് കാനഡയിലെ പന്ത്രണ്ടുകാരന്‍. നാവ് കടും മഞ്ഞനിറത്തിലാകുന്നതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണമായി ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. രോഗപ്രതിരോധ ശേഷിയെയും ശരീരത്തിലെ ചുവന്ന രക്താണുക്കളെയും രോഗം നശിപ്പിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. വയറുവേദന, തൊണ്ടവേദന, തൊലിയിലും മൂത്രത്തിലും നിറവ്യത്യാസം എന്നീ ലക്ഷണങ്ങളുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മഞ്ഞപ്പിത്തമാണെന്നായിരുന്നു ഡോക്ടര്‍മാരുടെ ആദ്യ നിഗമനം. കുട്ടിയുടെ നാവ് കടും മഞ്ഞ നിറത്തിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് വിദഗ്ധ പരിശോധന നടത്തിയത്. തുടര്‍ന്നാണ് രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അപൂര്‍വ രോഗമായ കോള്‍ഡ് അഗ്ലൂട്ടിനിന്‍ ആണെന്ന് സ്ഥിരീകരിച്ചത്. ഈ രോഗം അനീമിയയ്ക്കും മഞ്ഞപ്പിത്തത്തിനും കാരണമാകും. എപ്സ്‌റ്റൈന്‍ ബാര്‍ വൈറസ് സാന്നിധ്യവും തണുത്ത കാലാവസ്ഥയുമാണ് കുട്ടിയുടെ രോഗാവസ്ഥയ്ക്ക് കാരണമെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. സ്റ്റിറോയിഡ് ഉപയോഗവും രക്തം മാറ്റലുമാണ് കോള്‍ഡ് അഗ്ലൂട്ടിനിന്റെ ചികിത്സാരീതി. ആഴ്ചകളോളമുള്ള ചികിത്സക്കു ശേഷം കുട്ടിയുടെ നാവിന്റെ മഞ്ഞനിറം കുറഞ്ഞതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest