Kerala
കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ്: നാലുപേര്‍ കസ്റ്റഡിയില്‍
തൃശൂര്‍ | കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പു കേസില്‍ നാലുപേര്‍ കസ്റ്റഡിയില്‍. ബിജുകരീം, ബിജോയി, ടി ആര്‍ സുനില്‍ കുമാര്‍, ജില്‍സ് എന്നിവരാണ് പിടിയിലായത്. തൃശൂരിലെ ഒരു ഫ്‌ളാറ്റില്‍ ഒളിച്ചു കഴിയുകയായിരുന്നു ഇവര്‍.
ബിജു കരീം ബേങ്ക് മാനേജരും ടി ആര്‍ സുനില്‍ കുമാര്‍ സെക്രട്ടറിയുമാണ്. ജില്‍സ് ചീഫ് അക്കൗണ്ടന്റാണ്. ബിജോയി ബേങ്കിലെ കമ്മീഷന്‍ ഏജന്റും. കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്.







