Connect with us

Ongoing News

33 പാക്ക് കഞ്ചാവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

Published

|

Last Updated

അടൂര്‍ | സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുകയായിരുന്ന മധ്യവയസ്‌കന്‍ അറസ്റ്റില്‍. അടൂര്‍ പാറക്കുട്ടം മുണ്ടപ്പളളി വിഷ്ണു ഭവനത്തില്‍ ലാലു(52) ആണ് അറസ്റ്റിലായത്.

മുണ്ടപ്പള്ളി കശുവണ്ടി ഫാക്ടറിക്ക് സമീപത്തു നിന്നാണ് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 33 പൊതി കഞ്ചാവുമായി ലാലുവിനെ എക്‌സൈസ് സംഘം പിടികൂടിയത്. മത്സ്യ കച്ചവടത്തിന്റെ മറവിലാണ് ചെറുപൊതികളിലാക്കി കഞ്ചാവ് വില്പന നടത്തി വന്നിരുന്നതെന്ന് എക്‌സൈസ് പറഞ്ഞു.

പത്തനംതിട്ട എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വഡ് ഇന്‍സ്‌പെക്ടര്‍ എസ് ഷിജുവിന്റെ നേതൃത്വത്തില്‍ പി ഒ എ ഹരികുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബിനു വര്‍ഗീസ്, വിമല്‍, രാജേഷ്, ഷിബു, ബിനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Latest