Connect with us

International

ഹോളോകോസ്റ്റിനെ തമാശയാക്കി; ടോക്യോ ഒളിമ്പിക്സ് ഉദ്ഘാടന പരിപാടി ഡയറക്ടറെ പുറത്താക്കി

Published

|

Last Updated

ടോക്യോ | നാളെ ഒളിമ്പിക്സ് ആരംഭിക്കാനിരിക്കെ ഉദ്ഘാടന പരിപാടിയുടെ ഡയറക്ടറെ പുറത്താക്കി. 1998 ല്‍ ഒരു കോമഡി ഷോയില്‍ നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന്് കെന്റാരോ കൊബയാഷിയെ പുറത്താക്കിയത്. ലോകമഹായുദ്ധ കാലത്തെ കുപ്രസിദ്ധമായ ഹോളോകോസ്റ്റിനെ തമാശയായി അവതരിപ്പിച്ചതിനാണ് പുറത്താക്കിയത്.

കൊബയാഷി തന്റെ പരിപാടിയില്‍ ചരിത്രപരമായ ഒരു ദുരന്തത്തെ പരിഹസിച്ചതായി തങ്ങള്‍ കണ്ടെത്തിയതായും അതിനാലാണ് പിരിച്ചുവിടുന്നതെന്നും ഒളിമ്പിക്സ് സംഘാടക സമിതി പ്രസിഡന്റ് സീക്കോ ഹഷിമോട്ടോ പറഞ്ഞു. ഉദ്ഘാനം നടക്കുന്നതിന്റെ തലേ ദിവസം ഇങ്ങനെയൊരു വിഷയമുണ്ടായതില്‍ ടോക്യോയിലെയും രാജ്യത്തെയും ജനങ്ങളോടും ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ കൊബയാഷിയുടെ പരിപാടിയുടെ വീഡിയോ വൈറലായിരുന്നു.
കൊവിഡ് സാഹചര്യത്തില്‍ കാണികള്‍ ഇല്ലാതെയാണ് ഉദ്ഘാടന പരിപാടി നടക്കുക. നേരത്തെ സമാന സാഹചര്യത്തില്‍ പരിപാടിയുടെ സംഗീത സംവിധായകന് മാറി നില്‍ക്കേണ്ടി വന്നിരുന്നു.
മുമ്പ് അമേരിക്കന്‍ വനിതാ ഗുസ്തി താരം ടോക്യോയിലെ കൊവിഡ് നിയന്ത്രണങ്ങളെ നാസി ജര്‍മ്മനിയിലെ സാഹചര്യങ്ങളോട് താരതമ്യപ്പെടുത്തുകയും അത് വിവാദമായതിനെത്തുടര്‍ന്ന് മാപ്പു പറയുകയും ചെയ്തിരുന്നു

Latest