Connect with us

Kerala

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും; ഫോണ്‍ വിളി വിവാദം സഭയെ പ്രക്ഷുബ്ധമാക്കും

Published

|

Last Updated

തിരുവനന്തപുരം | പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തില്‍ നിയമസഭ ഇന്ന് പ്രക്ഷുഭ്ധമായേക്കും. സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനുള്ള വലിയ ആയുധമാക്കി മന്ത്രിക്കെതിരായ ആരോപണത്തെ മാറ്റാനാകും പ്രതിപക്ഷ ശ്രമം.

മന്ത്രി രാജി വെക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയും എന്‍സിപിയും തളളിയ സാഹചര്യത്തില്‍ അടിയന്തര പ്രമേയം ഉള്‍പ്പടെ കൊണ്ടുവന്ന് പ്രശ്‌നം സഭയില്‍ ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷ തീരുമാനം.പാര്‍ട്ടിയുടെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നിയമസഭക്കു മുന്നില്‍ വിവിധ പ്രതിപക്ഷ സംഘടനകളുടെ സമരവും ഇന്നുണ്ടാകും. ബജറ്റിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പ് തിരിച്ച് ചര്‍ച്ച ചെയ്ത് പാസാക്കാനാണ് നിയമസഭ സമ്മേളനം ചേരുന്നത്

Latest