Connect with us

Saudi Arabia

പുണ്യ ദിനത്തില്‍ രാജകാരുണ്യം; പ്രവാസികളുടെ ഇഖാമ റീ എന്‍ട്രി - രേഖകള്‍ ആഗസ്റ്റ് 31 വരെ നീട്ടി നല്‍കി സഊദി

Published

|

Last Updated

റിയാദ് | കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സഊദിയില്‍ നിന്നും അവധിക്ക് സ്വദേശങ്ങളിലേക്ക് പോയ ശേഷം തിരിച്ച്‌വരാനാകാതെ യാത്ര മുടങ്ങിക്കിടക്കുന്നവരുടെ ഇഖാമ – റീ എന്‍ട്രികള്‍ ആഗസ്റ്റ് 31 വരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസാത്ത്) നീട്ടിക്കൊടുക്കുമെന്ന് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

ഇന്ത്യ ഉള്‍പ്പെടെ നിലവില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പുതിയ ഈ തീരുമാനം സഹായകരമാവുക.കൊവിഡ് -19 പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ സഊദി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം

Latest