Kerala
മന്ത്രിയുടെ ഇടപെടല്‍ വിവാദമായതിന് പിറകെ യുവതിയുടെ പരാതിയില്‍ കുണ്ടറ പോലീസ് കേസെടുത്തു
തിരുവനന്തപുരം | പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി ഇടപെട്ടുവെന്ന ആരോപണത്തിന് പിറകെ യുവതിയുടെ പരാതിയില്‍ കുണ്ടറപോലീസ് കേസെടുത്തു. ബാറുടമ പത്മാകരനും, രാജീവിനും എതിരെയാണ് കേസ്. പത്മാകരന് എതിരെയുള്ള പരാതി ഒത്ത് തീര്‍പ്പാക്കാന്‍ മന്ത്രി ശശീന്ദ്രന്‍ ഇടപെട്ടതിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് കേസ്. ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ഇടപെട്ടെന്നാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ ആരോപണം. ഇതുസംബന്ധിച്ച ഫോണ്‍കോള്‍ വിവരം പിതാവ് തന്നെയാണ് പുറത്തുവിട്ടത്.
അതേ സമയം മന്തിയുടെ ഇടപെടലില്‍ അന്വേഷണം നടത്താന്‍ എന്‍സിപി തീരുമാനിച്ചു. സംസ്ഥാന ജന. സെക്രട്ടറി മാത്യൂസ് ജോര്‍ജിനാണ് അന്വേഷണ ചുമതല.







