Connect with us

Uae

നീറ്റ് പരീക്ഷ: ദുബൈയില്‍ കേന്ദ്രം അനുവദിക്കുമെന്ന് ടി എന്‍ പ്രതാപന്‍ എം പിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ ഉറപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി | നീറ്റ് പരീക്ഷക്ക് ജി സി സിയില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കെ , ഇത് സംബന്ധിച്ച് നിവേദനം സമര്‍പ്പിച്ച ടി എന്‍ പ്രതാപന്‍ എം പിക്ക് യു എ ഇയില്‍ ദുബൈയില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉറപ്പ് നല്‍കി.

ജി സി സിയില്‍ കുവൈത്തില്‍ മാത്രമാണ് പരീക്ഷാ കേന്ദ്രമുണ്ടായിരുന്നത്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഇന്ത്യന്‍ സിലബസ് പിന്തുടരുന്ന ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്ളത് യു എ ഇയിലാണ്. നിരവധി വിദ്യാര്‍ഥികളാണ് മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നത്. യു എ ഇയില്‍ പരീക്ഷ കേന്ദ്രമില്ലാത്ത സാഹചര്യത്തില്‍ ഇവര്‍ നിരാശരായിരുന്നു.

ഈ വിഷയം ഉന്നയിച്ച് യു എ ഇയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു ടി എന്‍ പ്രതാപന്‍. നിവേദനം പരിശോധിച്ച മന്ത്രി ഈ വിഷയത്തില്‍ എത്രയും പെട്ടെന്ന് നടപടിയുണ്ടാകുമെന്നും ദുബൈയില്‍ പരീക്ഷ കേന്ദ്രം ഉറപ്പാക്കുമെന്നും വാഗ്ദാനം നല്‍കി.

Latest