Connect with us

Kerala

അട്ടപ്പാടിയില്‍ രണ്ട് യുവാക്കളെ കുത്തി പരുക്കേല്‍പ്പിച്ച പ്രതി കീഴടങ്ങി

Published

|

Last Updated

പാലക്കാട്  | അട്ടപ്പാടി കോട്ടത്തറയില്‍ രണ്ടു യുവാക്കളെ കുത്തിപ്പരുക്കേല്‍പ്പിച്ച പ്രതി പോലീസില്‍ കീഴടങ്ങി. കോട്ടത്തറ സ്വദേശി ബാലാജിയാണ് ഷോളയൂര്‍ സിഐക്ക് മുന്നില്‍ കീഴടങ്ങിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. വാഹനത്തിന്റെ ഡിം ലൈറ്റ് ഇടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. ഇതിന് പിന്നാലെ രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. സംഭവത്തില്‍ എട്ട് പേരെ പോലീസ് പിടികൂടിയിരുന്നു. കുത്തേറ്റ യുവാക്കളും അക്രമിയും തമ്മില്‍ നേരത്തേയും സംഘര്‍ഷമുണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു