Connect with us

National

കര്‍ണാടകയിലെ ജെ ഡി എസ്- കോണ്‍ഗ്രസ് സര്‍ക്കാറിനെയും പെഗാസസ് വഴി നിരീക്ഷിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കര്‍ണാടകയിലെ ജനതാ ദള്‍ എസ്- കോണ്‍ഗ്രസ് സര്‍ക്കാറിനെയും പെഗാസസ് ഉപയോഗിച്ച് ചാരപ്രവര്‍ത്തനത്തിന് ഇരയാക്കിയതായി റിപ്പോര്‍ട്ട്. ഈ സര്‍ക്കാറുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പറുകളും ചാരപ്രവര്‍ത്തനത്തിന് ഇരയായവരുടെ പട്ടികയിലുണ്ട്. ദി വയറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2019ല്‍ ജെ ഡി എസ്- കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണതിലും യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി ജെ പി അധികാരത്തിലേറിയതിനും പിന്നില്‍ ഈ ചാരപ്രവര്‍ത്തനം വലിയ പങ്കുവഹിച്ചിട്ടുണ്ട്. അന്നത്തെ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെയും മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ പേഴ്‌സനല്‍ സെക്രട്ടറിമാരുടെയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഫോണുകളാണ് പ്രധാനമായും ചോര്‍ത്തിയത്.

ഇസ്‌റാലീ നിര്‍മിത പെഗാസസ് ഉപയോഗിച്ച് ഇന്ത്യയില്‍ നടത്തിയ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് കര്‍ണാടക മുന്‍ സര്‍ക്കാറുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പറുകള്‍ ശ്രദ്ധയില്‍ പെട്ടതെന്ന് ദി വയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.