Connect with us

Kerala

ടി പിയുടെ മകനേയും എന്‍ വേണുവിനേയും കൊല്ലുമെന്ന് ഭീഷണി

Published

|

Last Updated

കോഴിക്കോട് | ടി പി ചന്ദ്രശേഖരന്റെ മകനേയും ആര്‍ എം പി നേതാവ് എന്‍ വേണുവിനേയും വധിക്കുമെന്ന് ഭീഷണിക്കത്ത്. കെ കെ രമ എം എല്‍ എയുടെ ഓഫീസിലേക്കാണ് വധഭീഷണിക്കത്ത് നല്‍കിയത്. എന്‍ വേണുവിനായാണ് കത്ത് എത്തിയത്. റെഡ് ആര്‍മി കണ്ണൂര്‍, പി ജെ ബോയ്‌സ് എന്ന പേരിലാണ് അജ്ഞാത കത്ത് എത്തിയിരിക്കുന്നത്.

കത്ത് ആര്‍ എം പി നേതൃത്വം പോലീസിന് കൈമാറി. ഭീഷണി സംബന്ധിച്ച് എന്‍ വേണു വടകര എസ് പിക്ക് പരാതി നല്‍കി. സി പി എമ്മിനെതിരെ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്ത ചന്ദ്രശേഖരനെ 51 വെട്ട് വെട്ടിയാണ് കൊന്നത്. നൂറ് വെട്ടിന് നിങ്ങളെ തീര്‍ക്കും. ടി പിയുടെ മകനെ അധികകാലം വാഴിക്കില്ല തുടങ്ങിയ ഭീഷണികളാണ് കത്തിലുള്ളത്.

 

Latest