Connect with us

Covid19

കേരളത്തിലെ ഇളവുകള്‍: സുപ്രീം കോടതി വിധി ഇന്ന്

Published

|

Last Updated

ന്യൂഡല്‍ഹി|  കേരളത്തിലെ പെരുന്നാള്‍ ഇളവുകള്‍ സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട ഹരജയില്‍ ഇന്ന് സുപ്രീം കോടതി വിധി. ഇളവുകള്‍ നല്‍കാനുള്ള സാഹചര്യം സംബന്ധിച്ച വിശദമായ മറുപടി സംസ്ഥാനം കോടതിയില്‍ സമര്‍പ്പിച്ചു. ഇത് പരിശോധിച്ചാകും കോടതി വിധി പറയുക. സുപ്രിംകോടതിയില്‍ മറുപടി സമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇളവുകള്‍ നല്‍കിയത് വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണെന്ന് കേരളം കോടതിയില്‍ അറിയിച്ചിട്ടുണ്ട്.

ചില മേഖലകളില്‍ മാത്രമാണ് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും ടി പി ആര്‍ കുറച്ചുകൊണ്ടുവരാന്‍ ശ്രമം തുടരുകയാണെന്നും സംസ്ഥാനം അറിയിച്ചു. കൊവിഡ് കേസുകളുടെ വിവരങ്ങള്‍ കൃത്യമായി പുറത്തുവിടുന്ന ഒരേയൊരു സംസ്ഥാനം കേരളമാണെന്നും മറുപടിയില്‍ ചൂണ്ടിക്കാട്ടി.

വ്യവസായിയായ ന്യൂഡല്‍ഹി സ്വദേശി പി കെ ഡി നമ്പ്യാര്‍ ആണ് കേരളത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെതിരെ ഹരജി നല്‍കിയത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ കേരളത്തിലാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ബക്രീദിനോടനുബന്ധിച്ച് ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് കടകള്‍ എല്ലാം തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

 

 

Latest