Connect with us

Kerala

പാലാ, കടത്തുരുത്തി പരാജയങ്ങള്‍ അന്വേഷിക്കാന്‍ സിപിഎം സമതികളെ നിയോഗിച്ചു

Published

|

Last Updated

തിരുവനന്തപുരം | പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളുടെ പരാജയം അന്വേഷിക്കാന്‍ സിപിഎം രണ്ടംഗ സമിതിയെ നിയോഗിച്ചു. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന്റേതാണ് തീരുമാനം. പാലായില്‍ സിപിഎം വോട്ടുകള്‍ മുഴുവന്‍ കിട്ടിയില്ലെന്നായിരുന്നു കേരള കോണ്‍ഗ്രസ് വിലയിരുത്തല്‍. ബിജെപി വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മറിഞ്ഞതാണ് പാലായിലെ പരാജയ കാരണം എന്നതായിരുന്നു ജില്ലയിലെ സിപിഎം നേതാക്കളുടെ വാദം.

തോല്‍വിക്ക് മറ്റുകാരണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാനാണ് പ്രത്യേക സമിതി. പാലായില്‍ ജോസ് കെ മാണിയുടെ പരാജയത്തില്‍ ടി എന്‍ രഘുനാഥ്, എം.ടി ജോസഫ് എന്നിവര്‍ അംഗങ്ങളായ കമ്മീഷന്‍ അന്വേഷണം നടത്തും. ഇതിനുപുറമേ കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജിന്റെ പരാജയം പി കെ ഹരികുമാര്‍, രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ സമതിയാണ് അന്വേഷിക്കുക.

---- facebook comment plugin here -----

Latest