Pathanamthitta
സഫ്രഗന്‍ മെത്രാപ്പോലീത്താമാരായി ചുമതലയേറ്റു


മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്താമാരായി നിയോഗിതരായ ഡോ.യുയാക്കീം മാര്‍ കൂറിലോസ്, ജോസഫ് മാര്‍ ബര്‍ന്നബാസ് എന്നിവര്‍ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തക്കൊപ്പം
തിരുവല്ല | മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്താമാരായി ഡോ.യുയാക്കീം മാര്‍ കൂറിലോസ്, ജോസഫ് മാര്‍ ബര്‍ന്നബാസ് എന്നിവര്‍ നിയോഗിതരായി. വികാരി ജനറാള്‍ ആയി റവ. ജോര്‍ജ് മാത്യുവും നിയോഗിതനായി. ചുമതലയേൽക്കുന്നതിന് സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. തോമസ് മാര്‍ തിമോഥെയോസ് ധ്യാന പ്രസംഗം നടത്തി.
ഡോ.എബ്രഹാം മാര്‍ പൌലോസ്, ഡോ.മാത്യൂസ് മാര്‍ മക്കാറിയോസ്, ഡോ.ഗ്രിഗോറിയോസ് മാര്‍ സ്‌തെഫാനോസ്, ഡോ.തോമസ് മാര്‍ തീത്തോസ്, സഭാ സെക്രട്ടറി റവ.കെ ജി ജോസഫ്, റവ.ബ്ലസ്സന്‍ ഫിലിപ്പ് തോമസ് എന്നിവര്‍ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. ഓര്‍ത്തഡോക്‌സ് സഭയിലെ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, സഖറിയ മാര്‍ അപ്രേം എന്നീ മെത്രാപ്പോലീത്താമാരും ബിലീവേഴ്‌സ് ചര്‍ച്ചിലെ മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്‌ക്കോപ്പായും ആശംസകള്‍ നേരാന്‍ എത്തിയിരുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍, മുന്‍ എം എല്‍ എമാരായ രാജു എബ്രഹാം, ജോസഫ് എം പുതുശ്ശേരി, ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ ആശംസകള്‍ അറിയിച്ചു. സഭാ വൈദീക ട്രസ്റ്റി റവ. തോമസ് സി അലക്‌സാണ്ടര്‍, ആത്മായ ട്രസ്റ്റി പി പി അച്ചന്‍കുഞ്ഞ്, മെത്രാപ്പോലീത്തയുടെ സെക്രട്ടറി റവ. കെ ഇ ഗീവര്‍ഗീസ് എന്നിവര്‍ സഭയുടെ ഉപഹാരങ്ങള്‍ നല്‍കി.