Connect with us

Kerala

'അപ്പഴേ പറഞ്ഞതാ പദയാത്ര മതീന്ന്'; ഇന്ധന വില വർധനക്കെതിരായ സൈക്കിളോട്ട പ്രതിഷേധത്തിനിടെ ഷാഫി പറമ്പിൽ

Published

|

Last Updated

കോഴിക്കോട് | ട്രോളന്മാരുടെ പുതിയ ഇരയായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ എം എൽ എ. ഇന്ധന വില വർധനവിനും നികുതി കൊള്ളക്കുമെതിരെയുള്ള സൈക്കിൾ ചവുട്ടിയുള്ള പ്രതിഷേധത്തിനിടെ ക്ഷീണിച്ച ഷാഫി, “അപ്പഴേ പറഞ്ഞതാ പദയാത്ര മതീന്ന്” എന്നിങ്ങനെ പറയുന്ന വീഡിയോയാണ് ട്രോളിന് കാരണം.

പ്രതിഷേധം ഫേസ്ബുക്കിൽ ലൈവായി പോകുന്നത് അറിയാതെയായിരുന്നു ഷാഫിയുടെ പരാമർശം. കൂടെയുള്ളയാൾ “ലൈവ്, ലൈവ്” എന്ന് പറയുന്നതും “എന്നാൽ ഡിലീറ്റാക്കിയേക്ക്” എന്ന് ഷാഫി പറയുന്നതും വീഡിയോയിൽ കാണാം. ഏതായാലും ഓൺലൈനിൽ രസകരമായ പല തമാശകൾക്കും ഈ വീഡിയോ ഇടയാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest