Connect with us

Gulf

ഹജ്ജ്: അനധികൃതമായി മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 20 പേര്‍ അറസ്റ്റില്‍

Published

|

Last Updated

മക്ക | അനധികൃതമായി മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 20 പേരെ അറസ്റ്റ് ചെയ്തതായി ഹജ്ജ് സെക്യൂരിറ്റി ഫോഴ്സ് കമാന്‍ഡ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സാമി അല്‍-ഷുവൈറക് അറിയിച്ചു. കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഹാജിമാര്‍ അല്ലാത്തവര്‍ക്ക് അറഫാ -മിനാ-മുസ്ദലിഫ എന്നിവിടങ്ങളിലേക്കും മസ്ജിദുല്‍ ഹറമില്‍ ജമാഅത്ത് നിസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നതിനും നേരത്തെ പ്രവേശനാനുമതി നിഷേധിച്ചിരുന്നു. ഹാജിമാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്.

പിടികൂടിയവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും ഇവര്‍ക്ക് പിഴ ചുമത്തി ശിക്ഷാ കാലാവധിക്ക് ശേഷം നാട് കടത്തുമെന്നും വക്താവ് പറഞ്ഞു.

---- facebook comment plugin here -----

Latest