Connect with us

Gulf

കുവൈത്തില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ബലിപെരുന്നാള്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും

Published

|

Last Updated

കുവൈത്ത് സിറ്റി | കൊവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ബലിപെരുന്നാള്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ എല്ലാ വാക്സിനേഷന്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും.

ജാബര്‍ അല്‍ അഹ്മദ് ഹെല്‍ത്ത് സെന്റര്‍ എന്‍ 3, അല്‍ ഷുഹാദ ഹെല്‍ത്ത് സെന്റര്‍, അല്‍ ജബ്രിയ ഹെല്‍ത്ത് സെന്റര്‍, അല്‍ റിഹാബ് ഹെല്‍ത്ത് സെന്റര്‍, അല്‍ റാക്കി ഹെല്‍ത്ത് സെന്റര്‍, അല്‍ അഖീല ഹെല്‍ത്ത് സെന്റര്‍, അബു ഫാത്തിറ സെന്റര്‍, അല്‍ തൈമ പ്രദേശത്തെ അല്‍ നസീം താത്ക്കാലിക കേന്ദ്രം എന്നിവയാണ് പ്രവര്‍ത്തിക്കുക.

Latest