Kerala
പിപിഇ കിറ്റ് ധരിച്ച് കവര്‍ച്ചാ ശ്രമം; കോഴിക്കോട് രണ്ട് പേര്‍ പിടിയില്‍
 
		
      																					
              
              
             പുതുപ്പാടി | മണല്‍ വയലില്‍ ആരോഗ്യ പ്രവര്‍ത്തകന്‍ ചമഞ്ഞ് പി പി ഇ കിറ്റ് ധരിച്ച് കവര്‍ച്ചക്കെത്തിയ യുവാവിനെയും സഹായിയേയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. തെയ്യപ്പാറ സ്വദേശികളായ അനസ്, അരുണ്‍ എന്നിവരാണ് പിടിയിലായത്.
പുതുപ്പാടി | മണല്‍ വയലില്‍ ആരോഗ്യ പ്രവര്‍ത്തകന്‍ ചമഞ്ഞ് പി പി ഇ കിറ്റ് ധരിച്ച് കവര്‍ച്ചക്കെത്തിയ യുവാവിനെയും സഹായിയേയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. തെയ്യപ്പാറ സ്വദേശികളായ അനസ്, അരുണ്‍ എന്നിവരാണ് പിടിയിലായത്.
തനിച്ച് താമസിക്കുന്ന മണല്‍ വയല്‍ കുംബിളിവെള്ളില്‍ ഡി ഡി സിറിയകിന്റെ വീട്ടിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. കത്തി , മുളക് പൊടി എന്നിവ ഇവരുടെ ബാഗില്‍നിന്നും പോലീസ് കണ്ടെടുത്തു
ഇന്നലെ വൈകിട്ടാണ് സംഭവം. കൊവിഡ് പരിശോധിക്കാന്‍ എന്ന വ്യാജേന അനസ് സിറിയക് എന്നയാളുടെ വീട്ടിലെത്തി. വാക്‌സിനേഷന്റെ വിവരം ശേഖരിക്കാന്‍ മുന്‍ദിവസം എത്തിയിരുന്ന ഇവര്‍ പിറ്റേ ദിവസം വരാം എന്ന് പറഞ്ഞിരുന്നു.
പക്ഷേ രണ്ട് ദിവസമായി വീടിന്റെ പരിസരത്ത് കറങ്ങി നടന്നതിനാല്‍ സംശയം തോന്നിയ സ്‌കറിയ ഇവരെ നിരീക്ഷിച്ചിരുന്നു. ഇന്നലെ വൈകീട്ട് എത്തിയപ്പോള്‍ നാട്ടുകാരെ വിവരം അറിയിച്ചു. ഇറങ്ങിയോടിയ അനസ് ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു. ബൈക്കില്‍ പിന്തുടര്‍ന്നാണ് നാട്ടുകാര്‍ ഇവരെ പിടികൂടിയത്.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

