Connect with us

Gulf

ദീര്‍ഘകാലമായി ചികിത്സയില്‍ കഴിയുന്ന വിദേശികളെ തിരിച്ചയക്കാൻ പദ്ധതിയുമായി കുവൈത്ത്

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തിലെ ആശുപത്രികളില്‍ ദീര്‍ഘകാലമായി ചികിത്സയില്‍ കഴിയുന്ന വിദേശികളെ അവരുടെ നാടുകളിലേക്ക് തിരിച്ചയച്ച് തുടര്‍ ചികിത്സയ്ക്ക് സംവിധാനമൊരുക്കാന്‍ കുവൈത്ത് അധികൃതര്‍ ഒരുങ്ങുന്നു. കൊവിഡ് സാഹചര്യത്തില്‍ രാജ്യത്തെ ആശുപത്രികളിലെ തിരക്ക് കുറച്ച് കൂടുതല്‍ സജ്ജീകരണങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍.

യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടില്ലാത്തവരെയായിരിക്കും ഇങ്ങനെ തിരിച്ചയക്കുക. ചികിത്സ തുടരുന്നത് കാരണം ദീര്‍ഘകാലമായി സ്വന്തം നാടുകളിലേക്ക് പോകാന്‍ കഴിയാതിരിക്കുന്നവരെയായിരിക്കും പരിഗണിക്കുക. ഇവര്‍ക്ക് ചികിത്സയുടെ അടുത്ത ഘട്ടം സ്വന്തം നാടുകളില്‍ തുടരുന്നതിനുള്ള സംവിധാനമൊരുക്കി അയക്കാനാണ് പദ്ധതിയിടുന്നത്.

കുവൈത്ത് ആരോഗ്യ മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ഇതിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ്.

Latest