Connect with us

Education

മർകസ് ആവിസ്, ഹാദിയ അക്കാദമിയിൽ പുതിയ അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചു

Published

|

Last Updated

കോഴിക്കോട് | മർകസ് ആവസിന് കീഴിൽ കേരളത്തിലും സമീപ സംസ്ഥാനങ്ങളിലുമായി പ്രവർത്തിച്ചുവരുന്ന നൂറിലധികം ഹാദിയ അക്കാദമികളിലെ ഹാദിയ ഹയർ സെക്കൻഡറി, ഡിപ്ലോമ, ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് കഴിഞ്ഞവർക്ക് ഹയർ സെക്കൻഡറിയിലേക്കും പ്ലസ് ടു കഴിഞ്ഞവർക്ക് ഡിപ്ലോമ, ഡിഗ്രി കോഴ്‌സുകളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം.

ഹാദിയ ഹയർ സെക്കൻഡറി രണ്ടും നാലും സെമസ്റ്റർ, ഡിപ്ലോമ രണ്ടാം  സെമസ്റ്റർ പരീക്ഷകൾ ജൂലൈ 12, 13, 14 തീയതികളിൽ നടന്നു. 114 കേന്ദ്രങ്ങളിലായി 7,500 വിദ്യാർത്ഥിനികൾ പരീക്ഷ എഴുതി. പരീക്ഷാഫലം ജൂലൈ 26 ന് പ്രസിദ്ധീകരിക്കുമെന്ന് മർകസ് എക്സാമിനേഷൻസ് കൺട്രോളർ അറിയിച്ചു.

പ്രവേശനം സംബന്ധിച്ച  വിവരങ്ങൾക്ക് 9072500405, 9072500416  എന്നീ നമ്പറുകളിൽ  ബന്ധപ്പെടാം.

Latest