Connect with us

Ongoing News

ചത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍: മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Published

|

Last Updated

റായ്പുര്‍ |  ചത്തീസ്ഗഢിലെ ദന്തേവാഡ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ സി പി ഐ മാവോയിസ്റ്റിലെ മൂന്ന് അംഗങ്ങള്‍ കൊല്ലപ്പെട്ടു. ബിര്‍ജു കകീം, ജഗ്ഗു കകീം, അജയ് പോയാമി എന്നിവരാണ് മരിച്ചവര്‍. പോലീസിന് നേരെ വെടിയുതിര്‍ത്ത ശേഷം മാവോയിസ്റ്റ് സംഘത്തിലെ കൂടെയുള്ളവര്‍ രക്ഷപ്പെട്ടതായാണ് വിവരം. പ്രാദേശികമായി നിര്‍മിച്ച മൂന്ന് തോക്കുകള്‍, കിറ്റ് ബാഗുകള്‍, മൂന്ന് കിലോ സ്ഫോട വസ്തുക്കള്‍ എന്നിവ പോലീസ് കണ്ടെത്തി. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പോലീസ് അയച്ചു.

 

Latest