Connect with us

Kerala

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം മാറ്റി; ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പുനക്രമീകരിക്കും

Published

|

Last Updated

തിരുവനന്തപുരം | ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം സര്‍ക്കാര്‍ മാറ്റി നിര്‍ണയിച്ചു. മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ അനുപാതം പുനക്രമീകരിക്കും. 2011 ലെ സെന്‍സസ് പ്രകാരമായിരിക്കും പുനര്‍ നിര്‍ണയം. ഇതോടെ 80:20 അനുപാതം ഇല്ലാതാകും.

ഇപ്പോള്‍ ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് എണ്ണത്തിലോ തുകയിലോ കുറവുണ്ടാകില്ല. ക്രിസ്ത്യന്‍, മുസ്ലിം, ബുദ്ധ, സിഖ്, ജൈന വിഭാഗങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് ആനുകൂല്യം ലഭിക്കും. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.