Connect with us

National

ഇന്ത്യന്‍ വംശജന്‍ ജസ്റ്റിന്‍ നാരായണന്‍ മാസ്റ്റര്‍ ഷെഫ് ആസ്ത്രേലിയ വിജയി; സമ്മാനം 1.86 കോടി

Published

|

Last Updated

സിഡ്നി | ഇന്ത്യന്‍ വംശജനായ ജസ്റ്റിന്‍ നാരായണന്‍ മാസ്റ്റര്‍ ഷെഫ് ആസ്ത്രേലിയയുടെ പതിമൂന്നാം സീസണിന്റെ വിജയിയായി. മാസ്റ്റര്‍ ഷെഫ് ട്രോഫിക്കൊപ്പം സമ്മാനത്തുകയായ 1.86 കോടി രൂപയും ജസ്റ്റിന് ലഭിക്കും. ഗ്രാന്‍ഡ് ഫിനാലെയിലെത്തിയ മറ്റ് മൂന്ന് മത്സരാര്‍ഥികളെ മറികടന്നാണ് ജസ്റ്റിന്‍ ജേതാവായത്. ഇന്ത്യന്‍ വേരുകളുള്ള ജസ്റ്റിന്‍ ഇപ്പോള്‍ വെസ്റ്റേണ്‍ ആസ്ത്രേലിയയിലാണ് താമസം.

മാസ്റ്റര്‍ ഷെഫില്‍ വിജയിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജനാണ് ജസ്റ്റിന്‍. പാചക പ്രേമികള്‍ക്കിടയില്‍ ഒത്തിരി ആരാധകരുള്ള ജസ്റ്റിന് ഇന്‍സ്റ്റഗ്രാമില്‍ 53,000 ഫോളോവേഴ്സ് ഉണ്ട്. ആസ്ത്രേലിയ മാസ്റ്റര്‍ ഷെഫ് കിരീടം ലഭിച്ച കാര്യം ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജസ്റ്റിന്‍ അറിയിച്ചത്. നിങ്ങളെ വിശ്വസിക്കുന്നവരെ കണ്ടെത്തൂ, കഠിനമായി അധ്വാനിക്കൂ, നിങ്ങളെ തന്നെ അമ്പരപ്പിക്കൂ എന്നീ വാക്കുകളാണ് നേട്ടത്തെക്കുറിച്ച് ജസ്റ്റിന്‍ കുറിച്ചത്. ദക്ഷിണേന്ത്യന്‍ വിഭവങ്ങളാണ് അദ്ദേഹത്തിന് ഏറെ ഇഷ്ടം. മത്സരത്തിനുവേണ്ടി ചിക്കന്‍ ടാക്കോസ്, ചിക്കന്‍ കറി, പിക്കിള്‍ സാലഡ്, ഫ്ളാറ്റ് ബ്രഡ് എന്നീ വിഭവങ്ങളാണ് ജസ്റ്റിന്‍ പാകം ചെയ്തത്.

Latest