Connect with us

Saudi Arabia

ഹജ്ജ്: ഹറമില്‍ സംസം വിതരണത്തിനും ശുചീകരണത്തിനും റോബോട്ടുകള്‍

Published

|

Last Updated

മക്ക | ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മസ്ജിദുല്‍ ഹറമില്‍ സംസം വിതരണത്തിനും ശുചീകരണത്തിനും നൂതന സാങ്കേതികവിദ്യകള്‍ നടപ്പിലാക്കി ഹറം കാര്യ മന്ത്രാലയം. പകര്‍ച്ചവ്യാധി നിയന്ത്രണം, സംസം വിതരണം ചെയ്യല്‍ എന്നിവയ്ക്കായി കൂടുതല്‍ റോബോട്ടുകള്‍ സജ്ജമായതായി അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് ടെക്‌നിക്കല്‍ ആന്റ് സര്‍വീസ് അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മന്‍സൂര്‍ അല്‍ മന്‍സൂരി പറഞ്ഞു

600 മീറ്റര്‍ വിസ്തീര്‍ണ്ണം ഉള്‍ക്കൊള്ളുന്ന വിസ്തൃതിയിലാണ് റോബോട്ടുകള്‍ 6 ലെവലുകളിലായി 24 മണിക്കൂറും അണുവിമുക്തജോലികള്‍ നിര്‍വ്വഹിക്കുക .സംസം വിതരണം ചെയ്യുന്നതിനുള്ള റോബോട്ടുകള്‍ക്ക് ഒരു മണിക്കൂറിനുള്ളില്‍ 190ലധികം പാക്കേജുകള്‍ വിതരണം ചെയ്യാനുള്ള ശേഷിയാണുള്ളത് .തുടര്‍ച്ചയായി പത്തുദിവസം മനുഷ്യരുടെ ഇടപെടലില്ലാതെ പ്രവര്‍ത്തിക്കാനുള്ള കഴിവും ഇതിന്റെ സവിശേഷതയാണ്