Connect with us

National

ലോക്‌സഭാ കക്ഷി നേതാവായി അധീര്‍ രഞ്ജന്‍ ചൗധരി തുടര്‍ന്നേക്കും

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് സ്ഥാനത്ത് അധീര്‍ രഞ്ജന്‍ ചൗധരി തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു മുന്നോടിയായി പാര്‍ട്ടി വൃത്തങ്ങളാണ് ഇക്കാര്യത്തില്‍ സൂചനകള്‍ നല്‍കിയത്. നേരത്തെ ലോക്‌സഭാ കക്ഷി നേതൃസ്ഥാനത്തുനിന്നും രഞ്ജന്‍ ചൗധരി മാറുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

രാഹുല്‍ ഗാനധി സ്ഥാനമേറ്റെടുക്കാത്ത സാഹചര്യത്തില്‍ ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സാധ്യതയെന്നും തുടര്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഒരാള്‍ക്ക് ഒരു പദവിയെന്നതിന്റെ അടിസ്ഥാനത്തില്‍ അധീര്‍ രഞ്ജന്‍ ചൗധരിയെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് നേരത്തേ ചില നേതാക്കള്‍ നിലപാടെടുത്തിരുന്നു. ബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയാണ് അധീര്‍ രഞ്ജന്‍ ചൗധരി. ശശി തരൂര്‍, മനീഷ് തിവാരി, ഗൗരവ് ഗൊഗോയ്, രണ്‍വീത് ബിട്ടു തുടങ്ങിയവരുടെ പേരുകളും അധീര്‍ രഞ്ജന്‍ ചൗധരിക്കു പകരം പരിഗണിച്ചിരുന്നു.

Latest