Saudi Arabia
യൂറോ കപ്പ് ഫൈനല്‍ ഒരുമിച്ച് വീക്ഷിച്ച് രാജകുമാരനും സുല്‍ത്താനും

നിയോം | യൂറോ കപ്പ് ഫൈനല്‍ ഒരുമിച്ച് വീക്ഷിച്ച് രാജകുമാരനും സുല്‍ത്താനും വാര്‍ത്തകളില്‍ ഇടം നേടി .ദ്വിദിന സന്ദര്‍ശനത്തിനായി സഊദി അറേബ്യയിലെത്തിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖും സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നിയോം കൊട്ടാരത്തില്‍ വെച്ച് ഒരുമിച്ചിരുന്ന് യൂറോ കപ്പ് ഫൈനല്‍ മത്സരം കാണുന്ന വാര്‍ത്തയാണ് അറബ് മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്
ഫൈനല്‍ കാണാനായി കിരീടാവകാശി സുല്‍ത്താനെ നിയോമിലെ കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. കടുത്ത ഫുട്‌ബോള്‍ ആരാധകനാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. പ്രൊഫഷണല്‍ ലീഗിന് ശേഷമുള്ള രാജ്യത്തെ രണ്ടാമത്തെ ലീഗ് മത്സരം കിരീടാവകാശിയുടെ പേരിലാണ് അറിയപ്പെടുന്നത് .2018 ല്‍ റഷ്യയില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനൊപ്പം മത്സരം കാണാന്‍ രാജകുമാരന്‍ റഷ്യയിലെത്തിയിരുന്നു
1980ല്‍ ഒമാനി ഫുട്‌ബോള്‍ അസോസിയേഷന്റെ തലവനായി പ്രവര്‍ത്തിച്ചിരുന്ന ഒമാന്‍ സുല്‍ത്താന്‍ ഹൈതാമിനും കളിയോട് പ്രത്യേക താല്‍പ്പര്യമാണുള്ളത്. 2022 ലെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഗ്രൂപ്പ് ബിയില്‍ ജപ്പാന്‍, ഓസ്ട്രേലിയ, സഊദി അറേബ്യ, ചൈന, വിയറ്റ്‌നാം എന്നീ രാജ്യങ്ങളോടാണ് ഒമാന്‍ ദേശീയ ടീം മത്സരിക്കുന്നത് .ഒമാന്‍ സുല്‍ത്താനായി ചുമതലയേറ്റ ശേഷമുള്ള സുല്‍ത്താന്റെ പ്രഥമ വിദേശ പര്യടനം കൂടിയായിരുന്നു സഊദിയിലേത്