Connect with us

Uae

ദുബായ് എക്‌സ്‌പോ 2020യില്‍ ഇന്ത്യാ പവലിയനില്‍ പങ്കാളിത്തം പ്രഖ്യാപിച്ച് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്

Published

|

Last Updated

ദുബൈ | മുന്‍നിര ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ,് 2021 ഒക്ടോബര്‍ 1 മുതല്‍ യുഎഇയിലെ ദുബായില്‍ നടക്കുന്ന എക്സ്പോ 2020യുടെ ഇന്ത്യാ പവലിയനില്‍ പങ്കാളിത്തം പ്രഖ്യാപിച്ചു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുമായാണ് മുഖ്യ സ്‌പോണ്‍സര്‍മാരിലൊരാളായി പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചത്.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (എഫ്ഐസിസിഐ) സെക്രട്ടറി ജനറല്‍ ദിലീപ് ചെനോയ്, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് എന്നിവര്‍ സ്‌പോണ്‍സര്‍ പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചു. എഫ്ഐസിസിഐ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഡോ. ഗുന്‍വീന ഛദ്ദ, എഫ്ഐസിസിഐ സീനിയര്‍ ഡയറക്ടര്‍ പ്രവീണ്‍ കുമാര്‍ മിത്തല്‍, മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ സലാം, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ചീഫ് മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ സലീഷ് മാത്യൂ എന്നിവരും ദുബായില്‍ സംഘടിപ്പിച്ച സ്വകാര്യ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ മേഖലകളില്‍ നടക്കുന്ന ആദ്യത്തെ ലോക എക്‌സ്‌പോയാണ് ദുബായ് എക്‌സ്‌പോ 2020

Latest