Kerala
കൊയിലാണ്ടിയില്‍ പ്രവാസിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയതായി പരാതി

കോഴിക്കോട് | കൊയിലാണ്ടി ഊരള്ളൂരില്‍ പ്രവാസിയെ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടി കൊണ്ട് പോയതായി പരാതി. മാതോത്ത് മീത്തല്‍ മമ്മദിന്റെ മകന്‍ അശറഫ് (35) നെ കൊടുവള്ളിയില്‍ നിന്നും കാറില്‍ എത്തിയ സംഘം തട്ടി കൊണ്ട് പോയെന്നാണ് പരാതി. അശറഫ് വിദേശത്ത് നിന്നും സ്വര്‍ണ്ണം കൊണ്ട് വന്നിരുന്നു. ഇത് കൊടുവള്ളിയില്‍ എത്തിച്ചില്ലന്ന ഭീഷണി ഉയര്‍ത്തി തോക്ക് ചൂണ്ടിയാണ് ജേഷ്ഠനെ കൊണ്ട് പോയതെന്ന് സഹോദരന്‍ സിദ്ദിഖ് കൊയിലാണ്ടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
സ്വര്‍ണ്ണക്കടത്ത് കാരിയറാണ് അശറഫ് എന്ന് പോലീസ് സംശയിക്കുന്നു. വടകര എസ് പി യുടെ നിര്‍ദ്ദേശ പ്രകാരം ഡി വൈ എസ് പി കൊയിലാണ്ടി പോലീ സ് സ്റ്റേഷനില്‍ എത്തി. ഊര്‍ജിത അന്വേഷണം തുടങ്ങി.
---- facebook comment plugin here -----