Kerala
നിമിഷയെ തിരികെയെത്തിക്കണമെന്ന ഹേബിയസ് കോര്‍പ്പസ് ഹരജി പരിഗണിക്കാനാകില്ല: ഹൈക്കോടതി

കൊച്ചി | അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്വിമയെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഹേബിയസ് കോര്‍പ്പസായി പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി. സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് ഹരജി പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
നിമിഷയുടെ അമ്മ ബിന്ദുവാണ് അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന മകളെയും കൊച്ചുമകളെയും തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മകള്‍ക്കും കൊച്ചുമകള്‍ക്കും ഐ എസ് പ്രവര്‍ത്തനങ്ങളുമായി ഇപ്പോള്‍ ബന്ധമില്ല. അതിനാല്‍ ഇരുവരെയും തിരികെ എത്തിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹരജിയില്‍ പറഞ്ഞിരുന്നത്.പരാതിക്കാര്‍ക്ക് വേണമെങ്കില്‍ സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്നും ഹൈക്കോടതിവ്യക്തമാക്കി. ഇതോടെ നിമിഷയുടെ അമ്മ ഹേബിയസ് കോര്‍പ്പസ് പിന്‍വലിക്കുകയായിരുന്നു.
---- facebook comment plugin here -----