Kuwait
കുവൈത്തില്‍ ചൂടിന് ശമനമായില്ല; വൈദ്യുതി ഉപഭോഗം പാരമ്യതയിലെത്തി

കുവൈത്ത് സിറ്റി | കുവൈത്തില്‍ ചൂട് ശമനമില്ലാതെ തുടരുന്നു. ഇന്ന് 48 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ വൈദ്യുതി ഉപഭോഗം പാരമ്യതയിലെത്തി. ഇലക്ട്രിക്കല്‍ ലോഡ് ഇന്‍ഡക്സില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് റെക്കോര്‍ഡ് ഉപയോഗമായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് 15227 മെഗാവാട്സ് ഉപയോഗം രേഖപ്പെടുത്തി. അന്തരീക്ഷ താപനില വര്‍ധിച്ചതിനാല്‍ എ സി ഉപയോഗം വര്‍ധിച്ചതാണ് വൈദ്യുതി ഉപഭോഗം കൂടാന്‍ കാരണം. ആളുകള്‍ പുറത്തിറങ്ങാതെ പരമാവധി താമസ സ്ഥലത്തു തന്നെ കഴിയാന്‍ ആണ് ശ്രമിക്കുന്നത്.
---- facebook comment plugin here -----