Kerala
ടോക്യോ ഒളിമ്പിക്‌സ്: സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി വി അബ്ദുറഹിമാന്‍ പോകും; ചെലവ് സ്വയം വഹിക്കും

തിരുവനന്തപുരം | ടോക്യോ ഒളിമ്പിക്സ് കാണാന്‍ സംസ്ഥാന കായികമന്ത്രി വി അബ്ദുറഹിമാന്‍ ജപ്പാനിലേക്ക് . സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിത പ്രതിനിധിയായാണ് പോകുന്നതെങ്കിലും സന്ദര്‍ശനത്തിന്റെ മുഴുവന്‍ ചെലവും മന്ത്രി സ്വയം വഹിക്കും.
പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗം സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 23 ദിവസത്തേക്കാണ് സന്ദര്‍ശനം. ഈ മാസം 21ന് ജപ്പാനിലേക്ക് പോകാന്‍ മന്ത്രി കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടിയിട്ടുണ്ട്. ആഗസ്റ്റ് 12 വരെയാണ് അനുമതി തേടിയിരിക്കുന്നത്. 23ന് ആരംഭിക്കുന്ന ഒളിമ്പിക്‌സ് ഓഗസ്റ്റ് എട്ടിനാണ് അവസാനിക്കുന്നത്.
---- facebook comment plugin here -----