Ongoing News
ഗവിയിൽ തൊഴിലാളികളെ പിരിച്ചുവിട്ടു; പ്രതിഷേധം ശക്തം

പത്തനംതിട്ട | വിനോദ സഞ്ചാര മേഖലയായ ഗവിയില്‍ കേരള വനം വികസന കോര്‍പറേഷന് കീഴില്‍ ജോലി ചെയ്തു വന്നിരുന്ന ദിവസ വേതനക്കാരായ തൊഴിലാളികളെ പിരിച്ചുവിട്ടു. ശ്രീലങ്കയില്‍ നിന്ന് ഗവിയില്‍ പുനരധിവസിപ്പിക്കപ്പെട്ട തമിഴ് വംശജരുടെ രണ്ടാം തലമുറക്കാരെയാണ് പിരിച്ചു വിട്ടതായി പരാതി ഉയര്‍ന്നിട്ടുള്ളത്.
1976 മുതല്‍ കോര്‍പ്പറേഷനു കീഴില്‍ ജോലി ചെയ്തു വരുന്ന ആളുകള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളോ അവരുടെ കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കുന്നതിന് പോലും പര്യാപ്തമായ സംവിധാനങ്ങളോ നിലവിലില്ല. 150ലധികം വരുന്ന തൊഴിലാളികളുടെ ജീവിതം ഇതോടെ നരക പൂര്‍ണവുമായി.
ഇപ്പോള്‍ തൊഴിലുകള്‍ കൂടി നഷ്ടമാകുന്ന സാഹചര്യത്തില്‍ പട്ടിണിയും ഇവരെ വേട്ടയാടും. ഈ സാഹചര്യത്തില്‍ അനുഭാവപൂര്‍ണമായ നടപടി സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ആവശ്യപ്പെട്ടു.