Kerala
മിക്‌സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് വയസുകാരി മരിച്ചു

തിരുവനന്തപുരം | മിക്സ്ചര്‍ കഴിക്കവെ തൊണ്ടയില്‍ കുടുങ്ങി അഞ്ച് വയസുകാരി മരിച്ചു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ എല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസുകാരി നിവേദിതയാണ് മരിച്ചത്.
തൃക്കണ്ണാപുരത്തെ വീട്ടില്‍ വെച്ച് ഇന്നലെ ഉച്ചയ്ക്ക് ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് മിക്സ്ചര്‍ തൊണ്ടയില്‍ കുടുങ്ങിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷ തൊഴിലാളിയായ രാജേഷാണ് പിതാവ്.
---- facebook comment plugin here -----