Connect with us

First Gear

മുഖം മിനുക്കിയെത്തും മാരുതി ബലോനോ; അവതരണം അടുത്ത വര്‍ഷമാദ്യം

Published

|

Last Updated

ന്യൂഡല്‍ഹി | 2015 ലാണ് മാരുതി സുസുക്കി ബലേനോ വിപണിയിലെത്തിയത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വാഹനങ്ങളിലൊന്നായ ബലേനോ അടുത്ത വര്‍ഷം മുഖം മിനുക്കി വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ ബലേനോ കൂടുതല്‍ ഷാര്‍പ്പ് സ്റ്റൈലിംഗില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുനര്‍ രൂപകല്‍പ്പന ചെയ്ത ഹെഡ്‌ലൈറ്റുകള്‍, പുതിയ ഫ്രണ്ട് ഗ്രില്‍, പുനക്രമീകരിച്ച ബമ്പറുകള്‍ എന്നിവ ഉണ്ടായിരിക്കും. വാഹനത്തിന്റെ ഇന്റീരിയറിലും ചില മാറ്റങ്ങളുണ്ടാകും. നിലവിലെ മോഡലില്‍ നിന്ന് എന്‍ജിന്‍ ഓപ്ഷനുകള്‍ അതേപടി മുന്നോട്ടുകൊണ്ടുപോകുമെന്ന് കമ്പനി അറിയിച്ചു.

1.2 ലിറ്റര്‍ കെ 12 എം പെട്രോള്‍, മൈല്‍ഡ്-ഹൈബ്രിഡ് സംവിധാനമുള്ള 1.2 ലിറ്റര്‍ കെ 12 എന്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. വരാനിരിക്കുന്ന ഫെയ്സ്ലിഫ്റ്റ് മോഡലിലെ ഗിയര്‍ബോക്‌സ് ഓപ്ഷനുകളും നിലവിലെ പതിപ്പിന് സമാനമായ 5 സ്പീഡ് മാനുവലും സി വി ടിയും വാഹനത്തില്‍ ഉള്‍പ്പെടും.
ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റിയോടൊപ്പം 7 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ ടച്ച്‌സ്‌ക്രീന്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി-കളര്‍ ടി എഫ് ടി എം ഐ ഡി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പവര്‍ വിന്‍ഡോകള്‍, പവര്‍-ഓപ്പറേറ്റഡ് ഒ ആര്‍ വി എം തുടങ്ങിയവയും ബലേനോയില്‍ ഉണ്ടാകും.

ടോപ്പ് ലെവല്‍ വേരിയന്റുകള്‍ക്ക് പൂര്‍ണ എല്‍ ഇ ഡി എക്സ്റ്റീരിയര്‍ ലൈറ്റുകളും ലഭിക്കും. നിലവില്‍ മാരുതി ബലേനോയ്ക്ക് 5.98 ലക്ഷം മുതല്‍ 9.30 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. വരാനിരിക്കുന്ന ഫെയ്സ്ലിഫ്റ്റ് പതിപ്പിന് ഇതിനേക്കാള്‍ ചെറിയ വില വര്‍ധനയുണ്ടാകുമെന്നാണ് സൂചന.

---- facebook comment plugin here -----

Latest