Connect with us

National

ഹരിയാനയില്‍ ബി ജെ പി പരിപാടിക്കിടെ കര്‍ഷക പ്രതിഷേധം

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നടക്കുന്ന കര്‍ഷക സമരം പുതിയ തലത്തിലേക്ക്. ഹരിയാനയില്‍ ബി ജെ പി നേതാക്കളുടെ പൊതുപരിപാടികളില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ സമരത്തിന്റെ രൂപം മാറ്റുന്നത്. ഇന്ന് യമനുനഗര്‍, ഹിസാര്‍ ജില്ലകളിലാണ് കര്‍ഷക പ്രതിഷേധം നടന്നത്.

ഹിസാറിലെ പരിപാടിയില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് ഓം പ്രകാശ് ധ്യാന്‍കര്‍ അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. യമുന നഗറില്‍ സംസ്ഥാന ഗതാഗത മന്ത്രി മൂല്‍ചന്ദ് ശര്‍മ്മ പങ്കെടുത്ത പരിപാടിയിലാണ് പ്രതിഷേധമുണ്ടായത്. രണ്ടിടത്തും സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി.

വരും ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്നും പൊതു പരിപാടികളില്‍ ബി ജെ പി നേതാക്കളെ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.

 

 

Latest