Connect with us

National

അനധികൃത സ്വത്ത് സമ്പാദന കേസില്‍ സസ്‌പെന്‍ഷനിലായ എഡിജിപിക്കെതിരെ രാജ്യദ്രോഹ കേസ്

Published

|

Last Updated

റായ്പുര്‍  | വരുമാനത്തില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഛത്തീസ്ഗഡ് എഡിജിപി . ജി പി സിംഗിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു.

സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടതുമായി ബന്ധപ്പെട്ട രേഖകളും കത്തുകളും പെന്‍ഡ്രൈവുകളും സിംഗിന്റെ ബംഗ്ലാവില്‍നിന്നും സംസ്ഥാന ആന്റി കറപ്ഷന്‍ ബ്യൂറോയും ഇക്കണോമിക് ഒഫന്‍സ് വിങ്ങും നടത്തിയ റെയ്ഡില്‍ കണ്ടെടുത്തിരുന്നു.

സിംഗിന്റെ വസതിയിലടക്കം 15 സ്ഥലങ്ങളില്‍ മൂന്ന് ദിവസമായി നടത്തിയ റെയ്ഡുകളില്‍ 10 കോടിയുടെ സ്വത്തുവിവരങ്ങളാണ് കണ്ടെത്തിയത്. സിംഗിന്റെ കൂട്ടാളിയായ മണി ഭൂഷന്റെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ സര്‍ക്കാരിനെതിരെ നടത്തിയ വിശദമായ ഗൂഢാലോചനയുടെ തെളിവുകളും ലഭിച്ചതായി അധികൃതര്‍ പറഞ്ഞു.

Latest