Kerala
'മന്ത്രി മാമ പഠിക്കാന്‍ പുസ്തകമില്ല'; നിമിഷങ്ങള്‍ക്കുള്ളില്‍ പഠനോപകരണങ്ങള്‍ എത്തിച്ച് മന്ത്രി കെ.രാജന്‍

തൃശൂര്‍ | പഠിക്കാന്‍ പുസ്തകമില്ല, ബാഗ് ഇല്ല മന്ത്രി മാമന്‍ സഹായിക്കണമെന്ന് പറഞ്ഞ് റവന്യൂ മന്ത്രി കെ രാജന് ഒരു ഫോണ്‍ കോള്‍ വന്നു. ഫോണ്‍ വിളിച്ചത് തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ സെന്റ് മേരീസ് സ്‌കൂളിലെ 7ാം ക്ലാസ് വിദ്യാര്‍ത്ഥിനി കല്ലൂര്‍ നായരങ്ങാടിയില്‍ കോമാട്ടില്‍ രമ്യയുടെ മകള്‍ ഗീതിക.
നിമിഷങ്ങള്‍ക്കുള്ളില്‍ ഗീതിക കുട്ടിക്കുള്ള സ്‌കൂള്‍ ബാഗും പുസ്തകങ്ങളും ഇന്‍സ്ട്രുമെന്റ് ബോക്‌സും ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍ എത്തിച്ചു നല്‍കി. മന്ത്രിക്കു വേണ്ടി പി.ശരത്ചന്ദ്രനും വി.കെ.സുലൈമാനും സുശീല ശരത്തും ഗീതിക കുട്ടിയുടെ വീട്ടില്‍ പോയി പഠനോപകരണങ്ങള്‍ നല്‍കി.
പാവപ്പെട്ട കുടുംബത്തിലെ കുട്ടിയാണ് ഗീതിക. മന്ത്രി രാജനോടുള്ള നന്ദി അറിയിച്ചു കൊണ്ട് ഗീതികയുടെ ചേച്ചി ഫേസ്ബുക്കില്‍ കുറിപ്പും എഴുതിയിട്ടുണ്ട്.
---- facebook comment plugin here -----