Techno
റിയല്‍മി ഡിസോ സ്റ്റാര്‍ 500, ഡിസോ സ്റ്റാര്‍ 300 ഫീച്ചര്‍ ഫോണുകള്‍ ഇന്ത്യയില്‍

ന്യൂഡല്‍ഹി | ഷവോമിയുടെ റിയല്‍മി ഡിസോ സ്റ്റാര്‍ 500, ഡിസോ സ്റ്റാര്‍ 300 ഫീച്ചര്‍ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ടു ജി പ്രവര്‍ത്തനക്ഷമമാക്കിയ ഡ്യുവല്‍ സിം കാര്‍ഡ് സപ്പോര്‍ട്ടുമായാണ് ഫോണുകള്‍ വിപണിയില്‍ എത്തുന്നത്. വോഡഫോണ്‍ ഐഡിയ, എം ടി എന്‍ എല്‍, ബി എസ് എന്‍ എല്‍ എന്നീ കണക്ഷനുള്ളവര്‍ക്ക് ഫോണ്‍ ഉപയോഗിക്കാവുന്നതാണ്. ഇന്ത്യയില്‍ റിയല്‍മി ഡിസോ സ്റ്റാര്‍ 500, ഡിസോ സ്റ്റാര്‍ 300 ഫീച്ചര്‍ ഫോണുകളുടെ വില യഥാക്രമം 1,799 രൂപയും 1,299 രൂപയുമാണ്. രണ്ട് ഫീച്ചര്‍ ഫോണുകളും ഫ്ളിപ്പ്കാര്‍ട്ടില്‍ ലഭ്യമാണ്. ഇതോടൊപ്പം ബേങ്ക് ഓഫറുകളും ലഭ്യമാണ്.
രണ്ട് ഫോണിലും വാട്‌സ്ആപ്പ്, ജി മെയില്‍, യൂട്യൂബ് എന്നിവയ്ക്കായുള്ള സപ്പോര്‍ട്ട് ഉണ്ട്. ഡിസോ സ്റ്റാര്‍ 500ന് 2.8 ഇഞ്ച് നോണ്‍-ടച്ച്സ്‌ക്രീന്‍ കളര്‍ ഡിസ്പ്ലേയുണ്ട്. ടച്ച് സപ്പോര്‍ട്ട് ഇല്ലാതെ ഡിസോ സ്റ്റാര്‍ 300 ല്‍ 1.77 ഇഞ്ച് കളര്‍ ഡിസ്പ്ലേ എന്നിവ ഉള്‍പ്പെടുന്നു. രണ്ട് ഫീച്ചര്‍ ഫോണുകളിലും പിന്നില്‍ വി ജി എ (0.3 മെഗാപിക്സല്‍) കാമറയും എല്‍ ഇ ഡി ഫ്ളാഷ്‌ലൈറ്റും ഉണ്ട്. ഫോണുകളില്‍ 32 എം ബി റാമും 32 എം ബി ഇന്റേണല്‍ സ്റ്റോറേജുമുണ്ട്. 64 ജി ബി വരെ മൈക്രോ എസ് ഡി കാര്‍ഡ് ഉള്‍പ്പെടുത്തുവാനും കഴിയും.
രണ്ട് ഫീച്ചര്‍ ഫോണുകളിലും എഫ് എം റേഡിയോ, ബ്ലൂടൂത്ത്, വോയ്‌സ് റെക്കോര്‍ഡര്‍, ഫയല്‍ മാനേജര്‍, മ്യൂസിക് പ്ലെയര്‍, അലാറം എന്നിവയ്ക്കുള്ള സപ്പോര്‍ട്ടുണ്ട്. 3.5 എം എം ഹെഡ്‌ഫോണ്‍ ജാക്ക്, മൈക്രോ യു എസ് ബി പോര്‍ട്ട് എന്നിവയുണ്ട്. ഡിസോ സ്റ്റാര്‍ 500 ന് 1900 എം എ എച്ച് ബാറ്ററിയും ഡിസോ സ്റ്റാര്‍ 300 ന് 2550 എം എ എച്ച് ബാറ്ററിയുമാണുള്ളത്.