Connect with us

Kerala

ക്രൗഡ് ഫണ്ടിംഗ് സര്‍ക്കാര്‍ നിരീക്ഷിക്കണം: ഹൈക്കോടതി

Published

|

Last Updated

കൊച്ചി | ചികിത്സ ആവശ്യത്തിനും മറ്റും ജനങ്ങളില്‍ നിന്നും വലിയ തോതില്‍ സമാഹരിക്കുന്ന പണം രോഗികള്‍ക്ക് ലഭിക്കുന്നുണ്ടോയന്നും ഇതിന്റെ പേരില്‍ തട്ടിപ്പുകള്‍ നടക്കുന്നില്ലെന്നും സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. രോഗികള്‍ക്കായി ആളുകള്‍ തോന്നിയ പോലെ പണം പിരിക്കുന്ന പ്രവണത ശരിയല്ല. ഇതില്‍ നിരീക്ഷണം ആവശ്യമാണ്. യുട്യൂബര്‍മാര്‍ പിരിക്കുന്ന പണം എന്ത് ചെയ്യുന്നു എന്ന് ഭരണകൂടം അറിയണം. ആര്‍ക്കും എങ്ങനെയും പണം പിരിക്കാം എന്ന നില ശരിയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പിരിച്ച പണത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്ന ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗില്‍ ബെഞ്ചിന്റെപരാമര്‍ശം.

രോഗികള്‍ക്ക് വേണ്ടി പിരിക്കുന്ന പണം മുഴുവനായും രോഗികള്‍ക്ക് ലഭിക്കണം. പിരിച്ച പണത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കണം. പണത്തിന്റെ ഉറവിടം പരിശോധിക്കണം. ചാരിറ്റി യൂടൂബര്‍മാര്‍ എന്തിന് സ്വന്തം പേരില്‍ പണം വാങ്ങുന്നു എന്ന ചോദ്യവും ഹൈക്കോടതി ഉന്നയിക്കുന്നു. ക്രൗഡ് ഫണ്ടിംഗ് ് നിയമ വിധേയമാക്കാന്‍ നടപടി ഉണ്ടാക്കണം.

അതേസമയം, ഇക്കാര്യത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. രോഗികള്‍ക്ക് സഹായം ലഭിക്കുന്നത് സുതാര്യമാകണം. ഇക്കാര്യത്തില്‍ കോടതി വിശദമായ ഉത്തരവിറക്കുമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest