Covid19
24 മണിക്കൂറിനിടെ രാജ്യത്ത് 43,393 കൊവിഡ് കേസുകളും 911 മരണങ്ങളും
ന്യൂഡല്‍ഹി | രാജ്യത്ത് ഇന്നലെ 43,393 പുതിയ കൊവിഡ് കേസുകളും 911 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. 44,459 പേര്‍ രോഗമുക്തി കൈവരിക്കുകയും ചെയ്തു. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 97 ശതമാനത്തിന് മുകളിലെത്തി.
ഇന്ത്യയില്‍ ഇതുവരെ 3,07,52,950 കൊവിഡ് കേസുകളാണുണ്ടായത്. ആകെ കോവിഡ് മരണം 4,05,939 ആയി. ഇതുവരെ രോഗമുക്തരായവര്‍ 2,98,88,284. നിലവില്‍ ചികിത്സയിലുള്ളവര്‍ 4,58,727.
രാജ്യത്താകെ 36,89,91,222 വാക്‌സിനുകള്‍ നല്‍കി. ഇതുവരെ 42,70,16,605 സാമ്പിളുകള്‍ പരിശോധിച്ചു. കഴിഞ്ഞ ദിവസം മാത്രം 17,90,708 സാമ്പിളുകള്‍ പരിശോധിച്ചതായും ഐ സി എം ആര്‍ അറിയിച്ചു.
---- facebook comment plugin here -----




