Kerala
യുവതി വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

മൂവാറ്റുപുഴ | വീടിനുള്ളില്‍ യുവതി തീ പൊള്ളലേറ്റ് മരിച്ച നിലയില്‍. വാഴപ്പിള്ളി പാറക്കുളത്തിന് സമീപം താമസിക്കുന്ന കുടിയിരിക്കതോട്ടത്തില്‍ കലേഷിന്റെ ഭാര്യ ഷൈല (45)യാണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടോടെ വീടിനുള്ളില്‍നിന്ന് തീ പടരുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ അഗ്നിശമന വിഭാഗത്തെ വരമറിയിക്കുകയായിരുന്നു. ഇവരെത്തിയപ്പോള്‍ വീട്ടിലെ ശുചിമുറിയില്‍ ശരീരത്തില്‍ തീ ആളിപ്പടര്‍ന്ന അവസ്ഥയിലാണ് യുവതിയെ കണ്ടത്. ഉടന്‍ തീ അണച്ചെങ്കിലും പൂര്‍ണമായും കത്തികരിഞ്ഞിരുന്നു.
സംഭവസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----