Connect with us

Kerala

രണ്ട് മാസം മുമ്പ്‌ തിരുവനന്തപുരത്ത് വിദ്യാർഥി ജീവനൊടുക്കിയത് ഫ്രീ ഫയർ ഗെയിം കാരണമെന്ന് സൂചന

Published

|

Last Updated

തിരുവനന്തപുരം | ഗെയിമിന് അടിമപ്പെട്ട് സംസ്ഥാനത്ത് വീണ്ടും കൗമാര ആത്മഹത്യ. ഇത്തവണ വില്ലനായത് ഫ്രീഫയര്‍ ഗെയിം ആണ്. രണ്ട് മാസം മുമ്പ്‌ തിരുവനന്തപുരത്ത് വിദ്യാർഥി ജീവനൊടുക്കിയതിന് കാരണം ഗെയിമിന് അടിമപ്പെട്ടത് കാരണമാണെന്ന സൂചനകൾ വന്നിട്ടുണ്ട്.

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന അനുജിത്ത് അനില്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഫ്രീഫയര്‍ ഗെയിമിന്‍റെ അടിമയായിരുന്നുവെന്ന് അമ്മ വെളിപ്പെടുത്തിയതായി സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്തു.

മിടുക്കനായ വിദ്യാർഥിയായിരുന്നു അനുജിത്ത്. പത്താം ക്ലാസിന് ശേഷമാണ് മൊബൈല്‍ ഗെയിമുകളില്‍ കമ്പംകയറിയത്. മൂന്ന് വര്‍ഷം കൊണ്ടു പൂര്‍ണമായും ഗെയിമിന് അടിമയായി. ഗെയിം കളിക്കാന്‍ 20 മണിക്കൂര്‍ വരെ ഉറക്കം നഷ്ടപ്പെടുത്തിയിരുന്നു.

Latest