First Gear
ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ വി4 ഈ മാസം ഇന്ത്യയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി | ഡ്യുക്കാട്ടിയുടെ മള്‍ട്ടിസ്ട്രാഡ വി 4 ജൂലൈയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഡ്യുക്കാട്ടിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് നിര്‍മ്മാതാക്കള്‍ ഈ വിവരം അറിയിച്ചത്. ഡ്യുക്കാട്ടിയില്‍ നിന്നുള്ള പുതിയ അഡ്വഞ്ചര്‍ ടൂറര്‍ അന്താരാഷ്ട്ര വിപണികളില്‍ വി 4, വി 4 എസ്, വി4 സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ട്രിമ്മുകളില്‍ വില്‍പ്പനയ്‌ക്കെത്തുന്നുണ്ട്.
പൂര്‍ണ്ണമായും നവീകരിച്ച മോട്ടോര്‍ സൈക്കിളായി സ്‌ക്രാച്ചില്‍ നിന്നാണ് പുതിയ മള്‍ട്ടിസ്ട്രാഡ വി 4 നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ സസ്‌പെന്‍ഷന്‍, ബ്രേക്കുകള്‍, ചാസിസ്, എഞ്ചിന്‍ എന്നിവ ഈ ബൈക്കിലുണ്ട്. പുതിയ മള്‍ട്ടിസ്ട്രാഡ വി 4 ന്റെ ഹൃദയഭാഗത്ത് വി4 ഗ്രാന്റൂറിസ്‌മോ പവര്‍ട്രെയിന്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് 10,500 ആര്‍പി എം ല്‍ 170 ബി എച്ച്പി കരുത്തും 8,750 ആര്‍പിഎം ല്‍ 125 എന്‍എം ടോര്‍ക്കും നല്‍കുന്നു. 9,500 ആര്‍പിഎം ല്‍ 158 ബിഎച്ച്പി കരുത്തുമുണ്ട്. 7,500 ആര്‍പിഎം ല്‍ 128 എന്‍എം ടോര്‍ക്ക് മുന്‍പ് വാഗ്ദാനം ചെയ്തിരുന്ന 1,262 സിസി വി ട്വിന്‍ എഞ്ചിന് പകരമാണിത്.
മുന്‍പത്തെ വിട്വിന്‍ യൂണിറ്റില്‍ ഡെസ്‌മോഡ്രോമിക് വാല്‍വുകള്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും പുതിയ എഞ്ചിന് സ്പ്രിംഗ് വാല്‍വ് റിട്ടേണ്‍ സിസ്റ്റമാണുള്ളത്. പുതിയ മള്‍ട്ടിസ്ട്രാഡ വി4 റൈഡര്‍ സുരക്ഷാ എയിഡുകളും ഉള്‍ക്കൊള്ളുന്നതാണ്. കോര്‍ണറിംഗ് എബിഎസ്, ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്യുക്കാട്ടി വീലി കണ്‍ട്രോള്‍, ഉയര്‍ന്ന സ്‌പെക്ക് വി4 എസ് ട്രിമ്മുകള്‍ക്ക് ഇതിന് പുറമേ വെഹിക്കിള്‍ ഹോള്‍ഡ് കണ്‍ട്രോള്‍, സെമിആക്റ്റീവ് ഡ്യുക്കാട്ടി സ്‌കൈഹൂക്ക് സസ്‌പെന്‍ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഓട്ടോലെവലിംഗ് ഫംഗ്ഷന്‍, ഡ്യുക്കാട്ടി കോര്‍ണറിംഗ് ലൈറ്റ്‌സ് എന്നിവ പ്രധാന സവിശേഷതകളാണ്.